DSLR ക്യാമറകൾ ഉപയോഗിക്കാൻ പഠിക്കുന്നവർ അറിഞ്ഞിരിക്കേണ്ട പ്രാഥമിക കാര്യങ്ങൾ | Basics Of DSLR Photography In Malayalam

featured image

DSLR ക്യാമറകൾ

DSLR ക്യാമറകൾ വാങ്ങി ഉപയോഗിക്കുന്ന ആളുകൾക്ക് പല സംശയങ്ങളും ഉണ്ടാകാറുണ്ട്. മാനുവൽ ഇത്തരം ക്യാമറകളിൽ ഓട്ടോമാറ്റിക്ക് മോഡുകൾ ഉണ്ടെങ്കിലും മികച്ച ചിത്രങ്ങൾ ഷൂട്ട് ചെയ്യാനായി മാനുവൽ മോഡിൽ തന്നെ ഷൂട്ട് ചെയ്യേണ്ടതുണ്ട്. ഈ മോഡിൽ ചിത്രങ്ങൾ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മൂന്ന് പ്രധാന കാര്യങ്ങൾ ഐഎസ്ഒ, ഷട്ടർസ്പീഡ്, അപ്പർച്ചർ എന്നിവയാണ്. ഈ മൂന്ന് ഘടകങ്ങളാണ് ചിത്രങ്ങളെ കൂടുതൽ മനോഹരമാക്കുന്നത്.

കൂടുതൽ വായിക്കുക: ഇലക്ട്രേണിക്ക് വോട്ടിങ് മെഷീനുകൾ ഹാക്ക് ചെയ്യാൻ സാധിക്കുമോ, ഇവിഎമ്മിന്റെ പ്രവർത്തനം എങ്ങനെ

ഐഎസ്ഒ സെൻസിറ്റിവിറ്റി

ഐഎസ്ഒ സെൻസിറ്റിവിറ്റി

പ്രകാശം പിടിച്ചെടുക്കാനുള്ള ക്യാമറയുടെ കഴിവിന്റെ അളവാണ് ഐ‌എസ്ഒ. ഇമേജ് സെൻസറിൽ പതിക്കുന്ന പ്രകാശത്തെ ഡിജിറ്റൽ ക്യാമറകൾ പ്രോസസ്സിംഗിനായി ഇലക്ട്രിക്കൽ സിഗ്നലുകളാക്കി മാറ്റുന്നു. സിഗ്നൽ വർധിപ്പിക്കുന്ന പ്രക്രിയയാണ് ഐഎസ്ഒ വർധിപ്പിക്കുന്നതിലൂടെ നടക്കുന്നത്. ഐ‌എസ്ഒ സെൻസിറ്റിവിറ്റി വർധിപ്പിക്കുമ്പോൾ ഇലക്ട്രിക്കൽ സിഗ്നലും വർധിക്കും. കുറഞ്ഞ വെളിച്ചതിൽ ഷൂട്ട് ചെയ്യുമ്പോൾ കൂടുതൽ വെളിച്ചം ആവശ്യമാണെങ്കിൽ ഐഎസ്ഒ വർധിപ്പിക്കാം.

ഷട്ടർ സ്പീഡ്

ഷട്ടർ സ്പീഡ്

ക്യാമറയിലെ ഷട്ടർ തുറന്ന് അടയുന്ന സമയമാണ് ഷട്ടർ സ്പീഡ്. ഇമേജ് സെൻസറിലേക്ക് പ്രകാശം എത്തുന്നത് നിയന്ത്രിക്കാൻ ഷട്ടർ സ്പീഡിന് സാധിക്കും. കൂടുതൽ ലൈറ്റ് ആവശ്യമായി വരുമ്പോൾ ഷട്ടർസ്പീഡ് കുറച്ച് ഉപയോഗിക്കണം. ഷട്ടർസ്പീഡിന്റെ മറ്റൊരു പ്രധാന കാര്യം ഇത് ഒബ്ജറ്റുകളുടെ ചലനത്തെ അടിസ്ഥാനമാക്കി ഷൂട്ട് ചെയ്യാൻ സഹായിക്കുന്നു എന്നതാണ്. ചലിക്കുന്ന ഒബ്ജറ്റുകളെ ഷൂട്ട് ചെയ്യാൻ ഷട്ടർ വേഗത്തിൽ തുറക്കുകയും അടയുകയും വേണം. ക്യാമറ ചലിക്കുമ്പോഴും ഇത് തന്നെ വേണം. നക്ഷത്രങ്ങളുള്ള ആകാശവും മറ്റും ഷൂട്ട് ചെയ്യാൻ ട്രൈപോഡുകൾ ഉപയോഗിച്ച് ക്യാമറ ചലിക്കാതെ വച്ച് ഷട്ടർസ്പീഡ് കുറച്ച് വേണം ഷൂട്ട് ചെയ്യാൻ.

കൂടുതൽ വായിക്കുക: സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില സുരക്ഷാ കാര്യങ്ങൾ

അപ്പർച്ചർ

അപ്പർച്ചർ

പ്രകാശം കടന്നുപോകുന്ന ലെൻസിന്റെ ഡയഫ്രം തുറക്കുന്നതിനെയാണ് അപ്പർച്ചർ എന്ന് പറയുന്നത്. ഇത് എഫ് / സ്റ്റോപ്പുകളായാണ് അളക്കുന്നത്. സാധാരണയായി 1.4, 2, 2.8, 4, 5.6, 8, 11, 16 എന്നിങ്ങനെയുള്ള സംഖ്യകളിലാണ് ഇത് ഉണ്ടാകാറുള്ളത്. കുറഞ്ഞ അപ്പർച്ചർ കൂടുതൽ വെളിച്ചം നൽകുന്നു. അപ്പർച്ചർ കൂടും തോറും വെളിച്ചം കുറയും. അപ്പർച്ചർ ചിത്രങ്ങളിലും മാറ്റം വരുത്തും. കുറഞ്ഞ അപ്പർച്ചർ ഒബ്ജറ്റിന് പിന്നിലും മുന്നിലുമായുള്ള ഫോക്കൽ ലെങ്ത്ത് ഏരിയ ബ്ലർ ആക്കുന്നു. അപ്പർച്ചർ വർധിച്ചാൽ കൂടുതൽ ഏരിയ ഫോക്കസിൽ വരും.

ലെൻസുകൾ രണ്ട് വിധം

ലെൻസുകൾ രണ്ട് വിധം

ലെൻസുകൾ പലവിധത്തിൽ തരം തിരിക്കാമെങ്കിലും ഫോട്ടോഗ്രാഫിയുടെ ആദ്യഘട്ടത്തിൽ അറിഞ്ഞിരിക്കേണ്ട കാര്യം രണ്ട് തരം ലെൻസുകളാണ് പ്രധാനമായും ഉള്ളത്. ഇതിൽ ആദ്യത്തേത് പ്രൈം ലെൻസുകളാണ്. മറ്റേത് സൂം ലെൻസുകൾ എന്ന് അറിയപ്പെടുന്നു. പ്രൈം ലെൻസുകൾ ഒറ്റ ഫോക്കൽ ലെങ്ത്ത് മാത്രം ഉള്ളവയാണ്. പോർട്ട്രെയ്റ്റുകൾക്കും മറ്റും കൂടുതലായി ഉപയോഗിക്കുന്ന ഈ ലെൻസുകൾക്ക് കുറഞ്ഞ അപ്പർച്ചറായിരിക്കും ഉണ്ടാവുക. ഇവ സൂം ചെയ്യാൻ സാധിക്കില്ല. സൂം ലെൻസുകൾ വിവിധ ഫോക്കൽ ലെൻസുകൾ ഉള്ള, ആവശ്യത്തിന് സൂം ചെയ്യാൻ സാധിക്കുന്ന ലെൻസുകളാണ്.

കൂടുതൽ വായിക്കുക: ട്രെയിൻ ടിക്കറ്റിന്റെ പിഎൻആർ സ്റ്റാറ്റസ് ഇനി വാട്സ്ആപ്പിലൂടെ അറിയാം

Source link