സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില സുരക്ഷാ കാര്യങ്ങൾ | How Keep Your Smartphone Safe

featured image

ഗൂഗിൾ പ്ലേ സ്റ്റോർ

നമ്മൾ ഉപയോഗിക്കുന്ന ആപ്പുകളെല്ലാം സുരക്ഷിതമാണെന്ന് പറയാനാവില്ല. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകൾ തന്നെ ഡാറ്റ, പ്രൈവസി പ്രശ്നങ്ങൾ ഉയർത്തുന്നവയാണ്. ഇത്തരമൊരു സാഹചര്യത്തിൽ നമ്മൾ ഇൻസ്റ്റാൾ ചെയ്യുന്ന ഓരോ ആപ്പുകളും കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. നമ്മുടെ ഏത് ആവശ്യത്തിനാണോ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നത് ആ വിഭാഗം ആപ്പുകളുടെ റിവ്യൂ, റേറ്റിങ് തുടങ്ങിയവ പരിശോധിക്കണം.

കൂടുതൽ വായിക്കുക: സാങ്കേതികവിദ്യയുടെ വികാസം കാറുകളുടെ താക്കോലുകളിൽ വരുത്തിയ മാറ്റങ്ങൾ

ആപ്പുകൾ

ധാരാളം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് വയ്ക്കുന്ന രീതി സുരക്ഷയെ ബാധിക്കും. ആവശ്യത്തിനുള്ള മികച്ച ആപ്പുകൾ തിരഞ്ഞെടുത്ത് ഇൻസ്റ്റാൾ ചെയ്യുക. പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിങ്ങനെയുള്ള ഓതന്റിക്കായ സോഴ്സുകളിൽ നിന്ന് മാത്രം ആപ്പുകൾ തിരഞ്ഞെടുക്കുക എന്നത് പ്രധാനമാണ്. മറ്റ് ഫയലുകൾ ഫോണിനെയും നമ്മുടെ പ്രൈവസി ഡാറ്റയെയും ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഓരോ ആപ്പിനും നൽകുന്ന പെർമിഷനുകൾക്കും വലിയ പ്രാധാന്യം ഉണ്ട്.

പെർമിഷനുകൾ

ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞാൽ അത് ആദ്യം തുറക്കുമ്പോൾ ആപ്പിന് ആവശ്യമായ പെർമിഷനുകൾ ആവശ്യപ്പെടും. ഇൻസ്റ്റാൾ ചെയ്ത ആപ്പ് എന്തിനാണോ ഉപയോഗിക്കുന്നത് അതിന് മാത്രം ആവശ്യമായ പെർമിഷനുകളാണോ ചോദിക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കുക. ക്യാമറ ആപ്പുകൾ കോൺടാക്ടുകൾ, മെസേജുകൾ എന്നിവയിലേക്കുള്ള പെർമിഷൻ ചോദിക്കുന്നത് പോലുള്ളവ ശ്രദ്ധയിൽപ്പെട്ടാൽ ആ ആപ്പ് ഉപയോഗിക്കാതിരിക്കുക.

കൂടുതൽ വായിക്കുക: ഇലക്ട്രേണിക്ക് വോട്ടിങ് മെഷീനുകൾ ഹാക്ക് ചെയ്യാൻ സാധിക്കുമോ, ഇവിഎമ്മിന്റെ പ്രവർത്തനം എങ്ങനെ

ഫോണിന്റെ സുരക്ഷ

ഓരോ ആപ്പിനും ആവശ്യമായ പെർമിഷനുകൾ മാത്രം നൽകുക എന്നത് പ്രധാനമാണ്. നിങ്ങളുടെ ഫോണിന്റെ സുരക്ഷ ഉറപ്പ് വരുത്താനായി സെറ്റിങ്സിൽ ആപ്പ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതിൽ പെർമിഷൻ എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ ഓരോ ആപ്പുകൾക്കും നൽകിയിട്ടുള്ള പെർമിഷനുകൾ കാണാൻ സാധിക്കും. ഇത് പരിശോധിക്കേണ്ടത് ആവശ്യമാണ്. ഗാലറി, കോൺടാക്ട്, എസ്എംഎസ് തുടങ്ങിയവയിലേക്ക് ആവശ്യമുള്ള ആപ്പുകൾക്ക് മാത്രം പെർമിഷൻ നൽകുക.

Source link