വയസ്സായവർക്ക് സ്മാർട്ട്ഫോൺ ഉപയോഗം എളപ്പമാക്കാം, ചെയ്യേണ്ടത് ഈ കാര്യങ്ങൾ | How To Change Smartphone Elder Friendly

featured image

ഫോണ്ടുകൾ

ഫോണ്ടുകൾ

പ്രായമായ ആളുകൾക്ക് ഫോണിന്റെ ചെറിയ സ്‌ക്രീനിൽ ചെറിയ ഫോണ്ടുകൾ വായിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരിക്കും. ഈ പ്രശ്നം കാരണം പലരും ആവശ്യമില്ലാത്ത ഓപ്ഷനുകളിൽ ടച്ച് ചെയ്യുന്നു. കോളുകൾ വിളിക്കാനായി കോൺടാക്ട് തിരഞ്ഞെടുക്കുന്നതിൽ ഉൾപ്പെടെ ഈ പ്രശ്നം ഉണ്ടാകാറുണ്ട്. ഇത് പരിഹരിക്കാൻ ഫോണിലെ ഫോണ്ടുകളുടെ വലിപ്പം വർധിപ്പിച്ചാൽ മതി. മിക്കവാറും എല്ലാ സ്മാർട്ട്‌ഫോണുകൾക്കും ഫോണ്ട് വലുപ്പം വർദ്ധിപ്പിക്കാനുള്ള ഓപ്ഷൻ ഉണ്ട്. സെറ്റിങ്സ്> ഡിസ്പ്ലേ-ഫോണ്ട് സൈസ് എന്ന ഓപ്ഷനിലാണ് ഇത് ഉണ്ടാകാറുള്ളത്.

കൂടുതൽ വായിക്കുക: സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില സുരക്ഷാ കാര്യങ്ങൾ

-->

റീഡിങ് ഓപ്ഷനുകൾ

റീഡിങ് ഓപ്ഷനുകൾ

സ്മാർട്ട്‌ഫോണിലെ വായന പ്രയാസമില്ലാതാക്കാനായി കോൺട്രാസ്റ്റ് വർദ്ധിപ്പിക്കാനുള്ള ഓപ്ഷൻ ഡിവൈസുകളിൽ ഉണ്ടാകാറുണ്ട്. സെറ്റിങ്സ്> ഡിസ്പ്ലെ-> കോൺട്രാസ്റ്റ് ആന്റ് കളേഴ്സ് > ഇൻക്രീസിഡ് കോൺട്രാസ്റ്റ് എന്ന ഓപ്ഷൻ നമുക്ക് തിരഞ്ഞെടുക്കാം. ഡിസ്പ്ലേ സെറ്റിങ്സിൽ റീഡിംഗ് മോഡ് എന്ന ഓപ്ഷനും ലഭ്യമാണ്. ഫോണിലുള്ള അക്ഷരങ്ങൾ എളുപ്പത്തിൽ വായിച്ചെടുക്കാൻ ഇത് മുതർന്ന ആളുകളെ സഹായിക്കും.

കീബോർഡ്

കീബോർഡ്

സാധാരണ കീബോർഡിലെ ഫോണ്ട് ചെറുതായി അനുഭവപ്പെടുന്നവർക്കായി വലിയ ഫോണ്ടുകളുള്ള കീബോർഡ് തിരഞ്ഞെടുക്കാം. ഇതിന് പറ്റിയ കീബോർഡ് ഗൂഗിൾ കീബോർഡാണ്. ഗൂഗിൾ കീബോർഡിൽ കോമ ചിഹ്നം ദീർഘനേരം അമർത്തുക-> Gboard കീബോർഡ് സെറ്റിങ്സ്> പ്രിഫറൻസസ്> കീബോർഡ് ഹൈറ്റ് തിരഞ്ഞെടുത്ത് ആവശ്യത്തിന് വലിപ്പം വർധിപ്പിക്കുക. കീ ബോർഡിന്റെ വലിപ്പം ആവശ്യത്തിന് വർധിപ്പിച്ചാൽ ടൈപ്പ് ചെയ്യൽ എളുപ്പമാകും.

കൂടുതൽ വായിക്കുക: DSLR ക്യാമറകൾ ഉപയോഗിക്കാൻ പഠിക്കുന്നവർ അറിഞ്ഞിരിക്കേണ്ട പ്രാഥമിക കാര്യങ്ങൾ

മാഗ്നിഫയർ ആപ്പുകൾ

മാഗ്നിഫയർ ആപ്പുകൾ

സ്മാർട്ട്‌ഫോൺ ഉപയോഗിക്കുക എന്നതിന്റെ അർത്ഥം തന്നെ ആപ്പുകൾ ഉപയോഗിക്കുക എന്നതാണ്. ഓരോ ആവശ്യത്തിനും മികച്ച ആപ്പുകൾ നമ്മുടെ സ്മാർട്ട്ഫോണുകളിൽ ഉണ്ടാകാറുണ്ട്. മുതിർന്നവർക്കായി പ്ലേ സ്റ്റോറിൽ ധാരാളം മാഗ്‌നിഫൈയിംഗ് അപ്ലിക്കേഷനുകൾ ലഭ്യമാണ്. ഫോണിന് പുറത്തുള്ള കാര്യങ്ങൾ പോലും വലുതാക്കി കാണിക്കാൻ ഇതിന് സാധിക്കും. ഫോൺ ക്യാമറ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്.

ടീംവ്യൂവർ ആപ്പ്

ടീംവ്യൂവർ ആപ്പ്

ടീംവ്യൂവർ ആപ്പിലൂടെ മുതിർന്ന ആളുകളുടെ ഫോൺ നമുക്ക് നിയന്ത്രിക്കാൻ സാധിക്കും. ആവശ്യമുള്ള കാര്യങ്ങൾ ടീം വ്യൂവർ ഉപയോഗിച്ച് ചെയ്യാൻ സാധിക്കും. മികച്ച സുരക്ഷാ സംവിധാനത്തോടെയാണ് ഈ ആപ്പ് പ്രവർത്തിക്കുന്നത്. ടീം വ്യൂവർ ആപ്പ് ഉപയോഗിക്കാനായി കോഡ് ആവശ്യമാണ്. ഏത് ഫോണാണോ നിയന്ത്രിക്കേണ്ടത് ആ ഫോണിലെ ടീം വ്യൂവർ കോഡ് മറ്റൊരു ഫോണിൽ നൽകിയതിന് ശേഷം വേണം ആക്സസ് ലാഭിക്കാൻ.

കൂടുതൽ വായിക്കുക: ട്രെയിൻ ടിക്കറ്റിന്റെ പിഎൻആർ സ്റ്റാറ്റസ് ഇനി വാട്സ്ആപ്പിലൂടെ അറിയാം

വോയ്‌സ് അസിസ്റ്റന്റ്

വോയ്‌സ് അസിസ്റ്റന്റ്

സിറി, അലക്സാ, കോർട്ടാന, ഗൂഗിൾ അസിസ്റ്റന്റ് പോലുള്ള വോയ്‌സ് അസിസ്റ്റന്റുകൾ ഉപയോഗിച്ച് ഫോണുകളെ എളുപ്പത്തിൽ നിയന്ത്രിക്കാൻ സാധിക്കും. ആൻഡ്രോയിഡ് ഫോണുകളിൽ ഇതിനായി ഫോൺ അടുത്ത് പിടിച്ച് “ഹേ ഗൂഗിൾ” എന്ന് പറഞ്ഞാൽ മതി. വോയിസ് അസിസ്റ്റന്റ് ആക്ടീവ് ആകും. ആപ്പിൾ ഫോണുകളിൽ സെറ്റിങ്സിൽ പോയി ഇത് ആക്ടിവേറ്റ് ചെയ്യണം. ഹായ് സിറി എന്ന് കമാൻഡിലാണ് ഇത് ആക്ടിവേറ്റ് ചെയ്യുന്നത്.

Source link