Signal App: സിഗ്നൽ ആപ്പിൽ ചാറ്റ് ഹൈഡ് ചെയ്യുന്നതെങ്ങനെ | How To Hide Chat On Signal App

featured image

സിഗ്നൽ

സിഗ്നൽ ആപ്പിലൂടെ ആളുകൾക്ക് കോളുകൾ വിളിക്കാനും മെസേജുകൾ അയയ്ക്കാനും ഗ്രൂപ്പ് ചാറ്റ് ചെയ്യാനും ഗ്രൂപ്പ് വീഡിയോകൾ ചെയ്യാനും സാധിക്കും. വിൻഡോസ്, മാക്, ആൻഡ്രോയിഡ്, ലിനസ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ സിഗ്നൽ ആപ്പ് ലഭ്യമാണ്. ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുമ്പോൾ തന്നെ ഈ അക്കൌണ്ട് കമ്പ്യൂട്ടറിലേക്കും ഐപാഡിലേക്കും ലിങ്കുചെയ്യാനും സാധിക്കും. ഫോൺ ഓഫാണെങ്കിലും കമ്പ്യൂട്ടറിലും ഐപാഡിലും ആപ്പ് ഉപയോഗിക്കാൻ സാധിക്കും.

കൂടുതൽ വായിക്കുക: ഐഡിബിഐ ഫാസ്റ്റ്ടാഗ് ഓൺ‌ലൈനായി റീചാർജ് ചെയ്യുന്നതെങ്ങനെ

ചാറ്റ് ഹൈഡ്

സിഗ്നൽ ആപ്പിൽ ചാറ്റ് ഹൈഡ് ചെയ്യുന്നതെങ്ങനെ എന്ന സംശയം പലർക്കും ഉണ്ട്. എന്നാൽ ചാറ്റുകൾ ഹൈഡ് ചെയ്യാനുള്ള സംവിധാനം ഈ ആപ്പിൽ ലഭ്യമല്ല. മറിച്ച് ചാറ്റുകൾ ആർകൈവ് ചെയ്യാൻ സാധിക്കും. സിഗ്നൽ ആപ്പിൽ നിങ്ങളുടെ ചാറ്റുകൾ ആർക്കൈവ് ചെയ്യാൻ എളുപ്പമാണ്. വാട്സ്ആപ്പിൽ ചാറ്റ് ആർകൈവ് ചെയ്യുന്നത് പോലെ തന്നെ സിഗ്നൽ ആപ്പിലും ചാറ്റ് ആർകൈവ് ചെയ്യാൻ സാധിക്കും. ആരെങ്കിലും ആപ്പ് ഓപ്പൺ ചെയ്താൽ ചാറ്റ് ലിസ്റ്റിൽ നിങ്ങൾ ആർകൈവ് ചെയ്ത ചാറ്റ് കാണില്ല.

ഇൻസ്റ്റാൾ

ആൻഡ്രോയിഡ് ഡിവൈസിൽ സിഗ്നൽ ആപ്പ് ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്താൽ ഫോൺ നമ്പർ മാത്രം നൽകി ആപ്പ് ഉപയോഗിച്ച് തുടങ്ങാം. ക്യാമറ, കോൺടാക്ട് എന്നിങ്ങനെയുള്ള അത്യാവശ്യ പെർമിഷനുകൾ മാത്രമേ ആ ആപ്പ് ആവശ്യപ്പെടുകയുള്ളു. ആപ്പ് ഉപയോഗിക്കുന്നവർ ആർക്കൈവ് ചെയ്യാൻ ആഗ്രഹിക്കുന്ന ചാറ്റ് തിരഞ്ഞെടുത്ത് ആ ചാറ്റിൽ ടാപ്പ് ചെയ്യണം.

കൂടുതൽ വായിക്കുക: രാത്രി മുഴുവൻ ഫോൺ ചാർജ് ചെയ്താൽ സംഭവിക്കുന്നതെന്ത്? അറിയേണ്ടതെല്ലാം

ചാറ്റ്

ചാറ്റിൽ ടാപ്പ് ചെയ്താൽ ആ ചാറ്റ് സ്ക്രീനിൽ ഒരു ബാനർ ക്രിയേറ്റ് ചെയ്യും. ഇതിൽ ആർക്കൈവ് എന്ന ഓപ്ഷൻ കാണാം. ഈ ഓപ്ഷൻ തിരഞ്ഞെടുക്കണം. ഇത് തിരഞ്ഞെടുത്താൽ നിങ്ങളുടെ ചാറ്റ് ആർകൈവ് ചെയ്യപ്പെടും. പിന്നീട് ഈ ചാറ്റ് ലഭിക്കണമെങ്കിൽ ആർകൈവ്ഡ് കോൺവർസേഷൻ എന്ന സെക്ഷൻ തിരഞ്ഞെടുക്കണം. സാധാരണ ചാറ്റ് ലിസ്റ്റിൽ ഈ ചാറ്റ് ലഭിക്കുകയില്ല.

ഐഫോണിൽ ചാറ്റ് ആർകൈവ് ചെയ്യാം

ഐഫോണിൽ ചാറ്റ് ആർകൈവ് ചെയ്യാം

iOSൽ പ്രവർത്തിക്കുന്ന ഐഫോണുകളിലെ സിഗ്നൽ ആപ്പിൽ ചാറ്റ് ആർകൈവ് ചെയ്യാനും എളുപ്പമാണ്. ഇതിനായി ആർകൈവ് ചെയ്യേണ്ട ചാറ്റിൽ ടാപ്പ് ചെയ്യുക. ഇതിൽ ആർക്കൈവ് ബാനർ ലഭിക്കുന്നതിന് നിങ്ങൾ തിരഞ്ഞെടുത്ത ചാറ്റ് ഇടത്തേക്ക് സ്വൈപ്പ് ചെയ്യണം. ഇടത്തേക്ക് സ്വൈപ്പ് ചെയ്യുമ്പോൾ ചാറ്റ് ആർകൈവ് ഓപ്ഷൻ ലഭിക്കും. ഇത് തിരഞ്ഞെടുത്താൽ ചാറ്റ് ആർകൈവ് ചെയ്യപ്പെടും. പിന്നീട് ചാറ്റ് ലിസ്റ്റിൽ ആ കോൺവർസേഷൻ ലഭിക്കുകയില്ല. നേരത്തെ ആൻഡ്രോയിഡ് ഫോണിൽ ചെയ്തത് പോലെ ആർകൈവ്ഡ് കോൺവർസേഷനിൽ പോയി ഈ ചാറ്റ് തിരഞ്ഞെടുക്കണം.

കൂടുതൽ വായിക്കുക: ഈ വെബ്സൈറ്റുകളിലൂടെ സിനിമകൾ ഇനി സൌജന്യമായി ഡൌൺലോഡ് ചെയ്യാം

Source link